വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക! ഇത്തരം അശ്രദ്ധ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും, വീഡിയോയുമായി അബുദാബി പൊലീസ്

By Web Team  |  First Published Nov 4, 2024, 4:58 PM IST

ഇത്തരം അശ്രദ്ധകള്‍ വലിയ അപകടങ്ങള്‍ക്കാണ് കാരണമാകുന്നത്. 


അബുദാബി: അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ രണ്ട് വാഹനാപകടങ്ങളുടെ ദൃശ്യം പങ്കുവെച്ച് അബുദാബി പൊലീസ്. ലെയിന്‍ പാലിച്ച് വാഹനമോടിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണെന്ന് ഓര്‍മ്മപ്പെടുത്തലാണ് ഇതിലൂടെ പൊലീസ് ലക്ഷ്യമിട്ടത്. റോഡിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് ഇവ.

ശനിയാഴ്ച ഉണ്ടായ അപകടങ്ങളുടെ ദൃശ്യങ്ങളാണ് അബുദാബി പൊലീസ് പങ്കുവെച്ചത്. പെട്ടെന്നുള്ള ലെയിന്‍ മാറ്റം വലിയ അപകടങ്ങള്‍ക്കാണ് കാരണമായത്. 23 സെക്കന്‍ഡുള്ള വീഡിയോയില്‍ കറുത്ത നിറത്തിലുള്ള ഒരു കാര്‍ അതിവേഗം പാഞ്ഞെത്തുന്നതും ലെയിന്‍ മാറി അപകടമുണ്ടാകുന്നതും കാണാം. മറ്റൊരു അപകട ദൃശ്യത്തില്‍ വെളുത്ത നിറത്തിലെ കാര്‍ റോഡ് മാര്‍ക്കിങ് കടന്നുപോകുന്നതും വാനുമായി കൂട്ടിയിടിക്കുന്നതും കാണാം.

Latest Videos

Read Also -  സന്തോഷവാർത്ത, ഇന്ത്യക്കാരുടെ ഈ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്പോട്ടിലേക്ക് വിസ വേണ്ട; കാലാവധി നീട്ടി ടൂറിസം അധികൃതർ

പെട്ടെന്നുള്ള ഡീവിയേഷനും ഓവര്‍ടേക്കിങും ഒഴിവാക്കണമെന്ന് അബുദാബി പൊലീസ് വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അത്തരം സാഹചര്യം വേണ്ടി വന്നാല്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമാകില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തിരക്കേറിയ റോഡില്‍ പെട്ടെന്ന് വാഹനം ലെയിന്‍ മാറുന്നത്   1,000  ദിര്‍ഹം വരെ ലഭിക്കുന്ന കുറ്റമാണ്. നാല് ബ്ലാക്ക് പോയിന്‍റുകളും ലഭിക്കും. തെറ്റായ രീതിയില്‍ ഓവര്‍ടേക്കിങ് നടത്തിയാല്‍ 600 ദിര്‍ഹം പിഴയും ലഭിക്കും. ഇത് 1000 ദിര്‍ഹം വരെയാകാം.  

click me!