റോഡിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ 162 പേര്‍ പിടിയില്‍; ഇരുപതിനായിരം രൂപ പിഴ!

By Web Team  |  First Published Aug 20, 2022, 8:54 AM IST

1,000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ഇവര്‍ക്ക് ചുമത്തിയത്.


അബുദാബി: ഈ വര്‍ഷം ആദ്യ പകുതിയില്‍ വാഹനമോടിക്കുന്നതിനിടെ റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന് പിടികൂടിയത് 162 ഡ്രൈവര്‍മാരെ.  അബുദാബി പൊലീസും കണ്‍ട്രോള്‍ ആന്‍ഡ് ഫോളോ അപ്പ് സെന്ററും സഹകരിച്ചാണ് നിയമലംഘകര്‍ക്ക് പിഴ ചുമത്തിയത്.

1,000 ദിര്‍ഹം (ഇരുപതിനായിരം രൂപയിലേറെ) പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ഇവര്‍ക്ക് ചുമത്തിയത്. നിയമലംഘകര്‍ റോഡ് ശുചിയാക്കുകയും വേണം. നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ നിന്ന് സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും വലിച്ചെറിയുന്ന രീതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. നിയമലംഘനങ്ങളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.

Latest Videos

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; രണ്ട് പ്രവാസികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍  ഒരു കോടി രൂപ വരെ പിഴ!

ദുബൈ: ഓണ്‍ലൈന്‍ വഴി മറ്റുള്ളവരെ അപമാനിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം ദിര്‍ഹം വരെ (1 കോടി ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ലഭിക്കുമെന്ന് ദെയ്‌റ പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് ചീഫ് പ്രോസിക്യൂട്ടര്‍ ഖാലിദ് ഹസന്‍ അല്‍ മുതവ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ വീഡിയോ പങ്കുവെച്ചിരുന്നു.

വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി പൊലീസ്; നിയമലംഘകര്‍ക്കെതിരെ നടപടി

സമാന സംഭവത്തില്‍, തന്റെ സഹപ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന രീതിയില്‍ വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ച യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അടുത്തിടെ കോടതി വിധിച്ചിരുന്നു. യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്സ്ആപ് വോയിസ് മെസേജ്, അയാളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 

പരാതിക്കാരനുണ്ടായ മാനസിക പ്രയാസത്തിന് നഷ്ടപരിഹാരമായി പ്രതി, 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു. കേസ് നടത്തിപ്പിന് ചെലവായ തുകയും ഇയാളില്‍ നിന്ന് ഈടാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

click me!