ദീർഘകാലത്തെ പ്രാർഥനക്ക് ഉത്തരം ലഭിക്കുകയാണെന്നും എന്‍റെ മകന് വേണ്ടി പല രീതിയിൽ പ്രവർത്തിച്ച എല്ലവർക്കും നന്ദി പറയുകയാണെന്നും റഹീമിന്‍റെ മാതാവ് പാത്തുമ്മ പറഞ്ഞു.
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്ത് കോടതി വിധിയുണ്ടായ ആശ്വാസത്തിൽ റിയാദിലെ അബ്ദുൽ റഹീം സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, മൊയ്‌തീൻ കോയ കല്ലമ്പാറ എന്നിവർ കോഴിക്കോട് കോടമ്പുഴയുള്ള വീട്ടിലെത്തി റഹീമിെൻറ ഉമ്മയെ സന്ദർശിച്ചു.
Read Also - 'കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്ക്, ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാം'; റഹീമിനോട് ബോചെ
ദീർഘകാലത്തെ പ്രാർഥനക്ക് ഉത്തരം ലഭിക്കുകയാണെന്നും എന്‍റെ മകന് വേണ്ടി പല രീതിയിൽ പ്രവർത്തിച്ച എല്ലവർക്കും നന്ദി പറയുകയാണെന്നും റഹീമിന്‍റെ മാതാവ് പാത്തുമ്മ പറഞ്ഞു. ഇനി മോൻ എന്‍റെ അടുത്ത് എന്നാണ് എത്തുകയെന്ന് നിറകണ്ണുകളോടെ ആ ഉമ്മ ചോദിച്ചപ്പോൾ വൈകാതെ അതും സംഭവിക്കുമെന്ന് അവർ ആശ്വസിപ്പിച്ചു. തുടർന്ന് നാട്ടിലുള്ള റഹീം സഹായസമിതി ട്രസ്റ്റ് ഭാരവാഹികളുമായും സഹായ സമിതി നേതാക്കൾ കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട് റിയാദിൽ ഇതുവരെയുണ്ടായിട്ടുള്ള വിവരങ്ങളും മോചനത്തിനുള്ള നടപടിക്രമങ്ങളുടെ പുരോഗതിയും സമിതി ട്രസ്റ്റ് അംഗങ്ങളെ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ᐧ