നൂറോളം പേർക്ക് ജോലി നൽകാൻ തയ്യാർ; സൗദി, യുഎഇയിൽ നിന്നും അവശ്യ വസ്തുക്കൾ സൗജന്യമായെത്തിക്കുമെന്ന് എബിസി കാർഗോ

By Web Team  |  First Published Aug 6, 2024, 6:00 PM IST

സൗദിയിൽ നിന്നും യുഎഇയിൽ നിന്നും അയക്കുന്ന അവശ്യ വസ്തുക്കൾ എബിസി കാർഗോ സൗജന്യമായി എത്തിച്ചു നൽകുമെന്നും എബിസി കാര്‍ഗോ അറിയിച്ചു. 


ദുബൈ: വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ എബിസി കാർഗോ. മേഖലയിൽ നിന്നുള്ള നൂറോളം പേർക്ക് ജോലി നൽകാൻ സന്നദ്ധമെന്ന് എബിസി കാർഗോ അറിയിച്ചു. ദുരന്തബാധിത മേഖലയിലേക്ക് സൗദിയിൽ നിന്നും യുഎഇയിൽ നിന്നും അയക്കുന്ന അവശ്യ വസ്തുക്കൾ എബിസി കാർഗോ സൗജന്യമായി എത്തിച്ചു നൽകുമെന്നും വ്യക്തമാക്കി. 

Read Also -  20 കാരൻ 25 മിനിറ്റ് നേരം 'മരിച്ചു', ക്ലിനിക്കലി ഡെഡ്; ഡോക്ടർമാ‍ർ വിധിയെഴുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്!

Latest Videos

undefined

അതേസമയം വയനാടിന് സഹായവുമായി യുഎഇയിൽ നിന്നുള്ള ഇമാറാത്തി സഹോദരിമാരും രംഗത്തെത്തി. മലയാളം പറഞ്ഞ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായി മാറിയ നൂറയും മറിയവുമാണ് വയനാടന്‍ ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സംഭാവന തുക വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇരുവര്‍ക്കും കേരളത്തില്‍ നിരവധി ഫോളോവേഴ്സുണ്ട്. മലയാളം സംസാരിച്ചുകൊണ്ടുള്ള ഇവരുടെ റീലുകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. അടുത്തിടെ മമ്മൂട്ടി ചിത്രം ടര്‍ബോ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ഇവര്‍ ശബ്ദം നല്‍കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!