
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞിൽ സ്വദേശി യൂസഫ് ആണ് മരിച്ചത്. കടമേരി റഹ്മാനിയ അറബിക് കോളേജിൽ 17 വർഷമായി അധ്യാപകനാണ്. ഉംറ നിർവഹിക്കാനായി സ്വകാര്യ ഗ്രൂപ്പിൽ എത്തിയതായിരുന്നു. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലായിരുന്നു അന്ത്യം.
മഞ്ചേരി തുറക്കൽ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. ഖദീജയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ബഷീർ ദാരിമി, ജൂബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസൽമ. മരുമക്കൾ: അഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ മജീദ് ഫൈസി, മുസ്തഫ ഫൈസി,മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫൽ, നഫീസത്തുൽ നസ്റിയ. ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam