
ദില്ലി: സാധാരണ ദിവസത്തെ പോലെ ജോലിക്ക് പോയതാണ് എയര്‍ ഹോസ്റ്റസായ പ്രിയ ശര്‍മ്മ. മാസങ്ങളായി സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന പ്രിയയെ തേടിയെത്തിയത് അവിശ്വസനീയമായ വാര്‍ത്തയാണ്. 500 രൂപയ്ക്ക് ഓൺലൈന്‍ ചൂതാട്ട ഗെയിമിലൂടെ ദില്ലിയിൽ താമസിക്കുന്ന പ്രിയ നേടിയത് 21 കോടി രൂപയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനയാത്രക്കിടെ 30,000 അടി ഉയരത്തില്‍ വെച്ചാണ് പ്രിയ ഈ വമ്പന്‍ സമ്മാനത്തിന്‍റെ വിവരം അറിയുന്നത്. കോടികളുടെ സമ്മാനം നേടിയ വിവരം അറിഞ്ഞ പ്രിയ ആകാശത്ത് വെച്ച് തന്നെ തന്‍റെ രാജിയും പ്രഖ്യാപിച്ചു. മാസങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിരുന്ന പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ സ്ക്രോൾ ചെയ്യുന്നതിനിടെയാണ് ഈ ഓൺലൈന്‍ ഗെയിമിനെ കുറിച്ച് അറിയുന്നത്. പ്ലാറ്റ്‍ഫോമില്‍ ഒരു പരിമിതകാല ഓഫറുള്ള സമയമായിരുന്നു അത്. ഇത്തരം ഗെയിമുകളില്‍ താന്‍ സാധാരണയായി പങ്കെടുക്കാറില്ലെന്നും എന്നാല്‍ 500 രൂപ മാത്രമല്ലേ എന്ന് കരുതിയാണ് പങ്കെടുത്തതെന്നും പ്രിയ പറയുന്നു.
Read Also - ആര്‍ക്കും സംശയം തോന്നില്ല, കപ്പലിൽ എത്തിയ ചരക്കിൽ റഫ്രിജറേറ്റർ, ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനക്കിടെ കുടുങ്ങി
തന്‍റെ വിജയം വിശ്വസിക്കാനാകാതെ പ്രിയ ഓൺലൈന്‍ ഗെയിമിന്‍റെ ടീമുമായി ബന്ധപ്പെട്ടു. അപ്പോഴാണ് വിജയം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പ്രിയ യാത്രക്കാരോട് ഇത് തന്‍റെ അവസാന ഫ്ലൈറ്റാണെന്നും ജോലി അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപനവും നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam