പഴയ ഫോണുകള്‍ റിപ്പയര്‍ ചെയ്‍ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ച സ്ഥാപനത്തില്‍ റെയ്ഡ്

By Web Team  |  First Published Jun 22, 2022, 2:35 PM IST

ഉപയോഗിച്ച പഴയ മൊബൈല്‍ ഫോണുകള്‍ ഈ സ്ഥാപനം ശേഖരിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇവ റിപ്പയര്‍ ചെയ്‍ത ശേഷം പുതിയ ബോക്സുകളില്‍ പാക്ക് ചെയ്‍ത് പുതിയതെന്ന വ്യജേന പല സ്ഥാപനങ്ങളിലൂടെ വിറ്റഴിക്കുകയായിരുന്നു. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ പഴയ മൊബൈല്‍ ഫോണുകള്‍ റിപ്പയര്‍ ചെയ്‍ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ചിരുന്ന സ്ഥാപനത്തില്‍ റെയ്ഡ്. വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഉപയോഗിച്ച പഴയ മൊബൈല്‍ ഫോണുകള്‍ ഈ സ്ഥാപനം ശേഖരിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇവ റിപ്പയര്‍ ചെയ്‍ത ശേഷം പുതിയ ബോക്സുകളില്‍ പാക്ക് ചെയ്‍ത് പുതിയതെന്ന വ്യജേന പല സ്ഥാപനങ്ങളിലൂടെ വിറ്റഴിക്കുകയായിരുന്നു. സംശയം പ്രകടിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്കായിരുന്നു ഇത്തരത്തിലുള്ള ഫോണുകള്‍ വില്‍പന നടത്തിയിരുന്നത്.

Latest Videos

Read also:  പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: പുതിയ തൊഴിലുടമയിലേക്ക് മാറാൻ ലെവി കുടിശ്ശിക അടയ്‌ക്കേണ്ട

ദിവസങ്ങളായി ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വാണിജ്യ - വ്യവസായ മന്ത്രാലയത്തിലെ ഇന്‍സ്‍പെക്ടര്‍മാര്‍ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കമ്പനിയുടെ ആസ്ഥാനത്തു നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കമ്പനി നല്‍കിയ ഇന്‍വോയിസുകള്‍ പരിശോധിച്ച് ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് വിറ്റഴിച്ച മറ്റ് സ്ഥാപനങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.

ഒമാനില്‍ എ.ടി.എം തകര്‍ത്ത് മോഷണശ്രമം; ഒരാള്‍ അറസ്റ്റില്‍
മസ്‍കത്ത്: ഒമാനില്‍ എ.ടി.എം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചയാളെ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. നാശനഷ്ടങ്ങള്‍ വരുത്തിയതിനും മോഷണ ശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയ ക്രിമിന‍ല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഇന്‍ക്വയറീസ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ക്കെതിരായ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
 

إدارة التحريات والبحث الجنائي بقيادة شرطة محافظة ظفار تلقي القبض على متهم بالتخريب والشروع في السرقة من جهاز صرف آلي تابع لأحد البنوك، وتستكمل الإجراءات القانونية بحقه. pic.twitter.com/Uc1qSufL69

— شرطة عُمان السلطانية (@RoyalOmanPolice)
click me!