സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ചു, മലയാളിക്ക് ദാരുണാന്ത്യം

Published : Apr 16, 2025, 09:53 AM IST
സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ചു, മലയാളിക്ക് ദാരുണാന്ത്യം

Synopsis

റഈസിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു

റിയാദ്: സൗദി മധ്യപ്രവിശ്യയിലെ അൽ ഗാത്ത്- മിദ്നബ് റോഡിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ, കാരപ്പറമ്പ് സ്വദേശി ലൈഫ് സ്റ്റൈൽ അപ്പാർട്ട്മെന്റ് സെവൻ ബി-യിൽ റഈസ് (32) മരിച്ചു. റഈസിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ നിദ സഫർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം അൽഗാത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

റിയാദിലെ വഹ്ജ് തുവൈഖ് കോൺട്രാക്റ്റിങ് കമ്പനിയിൽ ഐടി ടെക്നീഷ്യനാണ് റഈസ്. മിദ്നബിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിന്റെ ആഘാതത്തിൽ റഈസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

read more: കുവൈത്തിൽ മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

ദമ്മാമിൽ മുൻ പ്രവാസിയായ എറമാക്കി വീട് അബ്ദുറഹ്മാൻ ബറാമിയുടെയും കാതിരിയകം രഹനയുടെയും മകനാണ് റഈസ്. റയാൻ ബറാമി, പരേതയായ റുഷ്ദ ഫാത്തിമ എന്നിവരാണ് റഈസിന്റെ സഹോദരങ്ങൾ. റിട്ടയേർഡ് ജോയിന്റ് ആർ.ടി.ഒ കുണ്ടങ്ങലകം സഫറുള്ളയുടെ മകളാണ് റഈസിന്റെ ഭാര്യ നിദ സഫർ. മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനുവേണ്ടിയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ്ങും അൽ ഗാത്ത്‌ കെഎംസിസിയും രംഗത്തുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം