രാജ്യത്ത് ഇതുവരെ 1,18,140 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,08,681 പേരും ഇതിനോടകം രോഗമുക്തരായി. 1301 കൊവിഡ് മരണങ്ങളാണ് ഇതുവരെ ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മസ്‍കത്ത്: ഒമാനില്‍ 973 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെ 1313 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. ചികിത്സയിലായിരുന്ന 15 കൊവിഡ് രോഗികളാണ് മരണപ്പെട്ടത്.
രാജ്യത്ത് ഇതുവരെ 1,18,140 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,08,681 പേരും ഇതിനോടകം രോഗമുക്തരായി. 1301 കൊവിഡ് മരണങ്ങളാണ് ഇതുവരെ ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 92 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേരെക്കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 351 ആയി. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 148 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.