വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്ഥലത്തെ ഒരു പള്ളിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്.
മസ്കറ്റ് : ഒമാനിലെ വാദികബീറിൽ ഉണ്ടായ വെടിവെപ്പിൽ 9 മരണം. ഒരു ഇന്ത്യക്കാരനും 4 പാക്കിസ്ഥാൻ സ്വദേശികളും ഒരു പൊലീസുകാരനും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 3 അക്രമികളെ സംഭവ സ്ഥലത്ത് വെച്ച് പൊലീസ് വധിച്ചുവെന്നാണ് റോയൽ ഒമാൻ പൊലീസ് ഒടുവിൽ സ്ഥിരീകരിച്ചത്. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്ഥലത്തെ ഒരു പള്ളിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.