ഇവരിൽ നിന്ന് 18,500 മയക്കുമരുന്ന് ഗുളികകളുള്പ്പെടെ 84 കിലോഗ്രാം മയക്കുമരുന്ന് പദാർഥങ്ങളും പിടിച്ചെടുത്തു.
മനാമ: അഞ്ച് ലക്ഷം ബഹ്റൈന്‍ ദിനാര്‍ (11 കോടി ഇന്ത്യന്‍ രൂപ) വിലയുള്ള മയക്കുമരുന്നുമായി നാലുപേര്‍ ബഹ്റൈനില്‍ പിടിയില്‍. 18,500 മയക്കുമരുന്ന് ഗുളികകളടക്കം ആകെ 84 കിലോഗ്രാം ലഹരിമരുന്നാണ് റെയ്ഡില്‍ ആന്‍റി നാര്‍കോട്ടിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിന്റെ കീഴിലുള്ള ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 18,500 മയക്കുമരുന്ന് ഗുളികകളുള്പ്പെടെ 84 കിലോഗ്രാം മയക്കുമരുന്ന് പദാർഥങ്ങളും പിടിച്ചെടുത്തു. ഏകദേശം 5 ലക്ഷം ദിനാര്‍ വിലവരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. പ്രതികളെ നിയമനടപടികള്‍ക്ക് വിധേയമാക്കും.
Read Also - ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 12
സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന; സൗദി പൗരന് ഏഴ് വർഷം തടവും 10 ലക്ഷം റിയാൽ പിഴയും
റിയാദ്: സാമ്പത്തിക തട്ടിപ്പ് നടത്തിയ സൗദി പൗരന് ഏഴ് വർഷം തടവും 10 ലക്ഷം റിയാൽ പിഴയും സൗദി കോടതി ശിക്ഷ വിധിച്ചു. സാമ്പത്തിക തട്ടിപ്പ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനും വിശ്വാസവഞ്ചന നടത്തിയതിനും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആളുകളെ കബളിപ്പിച്ച് 18 ലക്ഷം റിയാൽ പ്രതി തെൻറ ‘ഷെൽ കമ്പനി’ മുഖേന നിക്ഷേപ കരാറുണ്ടാക്കുകയും അതുവഴി സാമ്പത്തിക നിക്ഷേപം നടത്തിയത് അന്വേഷണത്തിൽ കണ്ടെത്തിയതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഒരേ പ്രവർത്തനം നടത്തുന്ന കമ്പനികളിലൊന്നുമായി പേരിലുള്ള സാമ്യം മുതലെടുത്ത ശേഷമായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. വ്യാജ കമ്പനിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത് അന്വേഷണത്തിൽ കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നടപടികൾക്ക് വേണ്ടി മേൽ കോടതിയി ലേക്ക് റഫർ ചെയ്യുകയും വിചാരണാനടപടികൾ പൂർത്തിയാക്കിയ ശേഷം വിധി പ്രസ്താവിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം