വില 15 കോടി രൂപ! അതിര്‍ത്തി വഴി കടത്താന്‍ ശ്രമം; കര്‍ശന പരിശോധനയില്‍ കുടുങ്ങി, പിടിച്ചെടുത്തത് 73 കിലോ ഹാഷിഷ്

By Web TeamFirst Published Jun 25, 2024, 5:38 PM IST
Highlights

ലഹരിമരുന്ന് അധികൃതര്‍ പിടികൂടിയതായും പ്രാഥമിക നിയമ നടപടികള്‍ പൂര്‍ത്തിയായതായും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റിയാദ്: വന്‍ ലഹരിമരുന്ന് കടത്ത് തടഞ്ഞ് സൗദി അധികൃതര്‍. സൗദിയിലെ അസീര്‍ മേഖലയിലെ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍  73 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തത്. 1.8 മില്യന്‍ ഡോളര്‍ (ഏകദേശം 15 കോടി ഇന്ത്യന്‍ രൂപ) വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. 

ലഹരിമരുന്ന് അധികൃതര്‍ പിടികൂടിയതായും പ്രാഥമിക നിയമ നടപടികള്‍ പൂര്‍ത്തിയായതായും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മറ്റൊരു സംഭവത്തില്‍ 52 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഇതേ മേഖലയിലെ അതിർത്തി കാവൽക്കാർ കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയിരുന്നു.

Latest Videos

Read Also -  21 വര്‍ഷങ്ങളുടെ അകലം ഒരു ഞൊടിയില്‍ ഇല്ലാതെയായി! കാതങ്ങള്‍ താണ്ടി സാറയെത്തി മിസ്അബിന്‍റെ വലിയ സന്തോഷത്തിലേക്ക്

ജിസാനില്‍ 243 കിലോ ഖാത്ത് കടത്താനുള്ള ശ്രമവും അധികൃതര്‍ തടഞ്ഞിരുന്നു. സംശയാസ്പദമായ കള്ളക്കടത്ത് പ്രവർത്തനങ്ങളെക്കുറിച്ചോ കസ്റ്റംസ് നിയമ ലംഘനങ്ങളെക്കുറിച്ചോ വിവരം ലഭിക്കുന്നവർ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ സൗദി അറേബ്യയിൽ നിന്നുള്ള 1910 എന്ന രഹസ്യ നമ്പറിലോ 00 966 114208417 എന്ന രാജ്യാന്തര നമ്പറിലോ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!