സൗദി അറേബ്യയിൽ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്; സമയപരിധി മൂന്ന് മാസം കൂടി

By Web Team  |  First Published Jul 20, 2024, 7:56 PM IST

രാജ്യത്തെ പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ജി സി സി രാജ്യങ്ങളിൽനിന്ന് എത്തുന്ന പൗരന്മാർ എന്നിവർക്ക് ഈ വർഷം ഏപ്രിൽ 18 ന് മുമ്പ് ലഭിച്ച പിഴകൾക്കാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്


റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ മൂന്ന് മാസം കൂടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ജി സി സി രാജ്യങ്ങളിൽനിന്ന് എത്തുന്ന പൗരന്മാർ എന്നിവർക്ക് ഈ വർഷം ഏപ്രിൽ 18 ന് മുമ്പ് ലഭിച്ച പിഴകൾക്കാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്.

സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശത്തെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് ആഭ്യന്തര വകുപ്പ് ട്രാഫിക് പിഴകൾക്ക് വൻ ഇളവ് പ്രഖ്യാപിച്ചത്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന ലംഘനങ്ങൾ 25 ശതമാനവും ഇളവാണ് പ്രഖ്യാപിച്ചത്. പിഴകൾ ആറ് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്നും ഒരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒരുമിച്ചോ അടയ്ക്കാമെന്നും പ്രഖ്യാപന വേളയിൽ ട്രാഫിക് അധികൃതർ വ്യക്തമാക്കിയിരുന്നു.

Latest Videos

ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!