ഓപ്പറേഷന്‍ സക്സസ്! വില കോടികള്‍; കടല്‍ വഴി കടത്താന്‍ ശ്രമം, പിടികൂടിയത് 50 കിലോ കഞ്ചാവ്, നാലുപേ‍ർ അറസ്റ്റിൽ

By Web Team  |  First Published Jun 9, 2024, 3:45 PM IST

150,000 കുവൈത്തി ദിനാർ (നാല് കോടിയിലേറെ ഇന്ത്യന്‍ രൂപ) വിലവരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്.


കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് അധികൃതര്‍ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡിന്‍റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് ഓപ്പറേഷൻ നടത്തിയത്. 

150,000 കുവൈത്തി ദിനാർ (നാല് കോടിയിലേറെ ഇന്ത്യന്‍ രൂപ) വിലവരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് വിൽപനക്കാരെയും കള്ളക്കടത്തുകാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇവ പിടിച്ചെടുത്തത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ്, നൂതന റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് സംശയമുള്ളവരുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയും തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു. 

Latest Videos

Read Also - പ്രവാസികൾക്ക് കോളടിച്ചു! നീണ്ട അവധി, ബലിപെരുന്നാളിന് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും, പ്രഖ്യാപിച്ച് യുഎഇ

കുവൈത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. 51 കാരനായ സിറിയക്കാരനാണ് മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിക്കുകയും  അവയില്‍ ഒരു വാഹനം സുലൈബിയക്ക് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ മറിയുകയും ചെയ്താണ് അപകടം ഉണ്ടായത്. 

അപകടത്തില്‍ 14 പ്രവാസികൾക്കും ഒരു കുവൈത്തി പൗരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!