പെരുമഴയിൽ യുഎഇ, തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങൾ റദ്ദാക്കി

By Web Team  |  First Published Apr 17, 2024, 3:20 PM IST

യുഎഇയിലെ മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.


തിരുവനന്തപുരം: കനത്ത മഴ കാരണം തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി. ദുബായിലേക്കുള്ള എമിററ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ,എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.

യുഎഇയിലെ കനത്ത മഴ കാരണം നെടുമ്പാശ്ശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ നേരത്തെ യാത്ര റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളുടെയും ഷാർജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനവുമാണ് യാത്രയാണ് റദ്ദാക്കിയത്. ദുബായിലേക്കുള്ള ഫ്ലൈ ദുബായിയുടെ എഫ് ഇസെഡ് 454, ഇൻഡിഗോയുടെ 6 ഇ 1475, എമിറേറ്റ്സിന്റെ ഇകെ 533 വിമാനങ്ങളാണ് റദ്ദാക്കിയത്. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാർക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഷാർജയിലേക്കുള്ള എയർ അറേബ്യയുടെ ജി9 423 വിമാനവും ദോഹയിലേക്കുള്ള ഇൻഡിഗോ 6 ഇ 1343 വിമാനവും റദ്ദാക്കിയിട്ടുണ്ട് യുഎഇയിലെ മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Latest Videos


 

tags
click me!