വ്യാപക പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 35 പേർ കുവൈത്തിൽ അറസ്റ്റിൽ

By Web Desk  |  First Published Jan 9, 2025, 11:34 AM IST

152 പേരെ താമസ നിയമങ്ങള്‍ ലംഘിച്ചതിനും അറസ്റ്റ് ചെയ്തു. 


കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ കര്‍ശനമായി തുടർന്ന്  ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പൊലീസ്. പരിശോധനയിൽ നിയമം ലംഘിച്ച 19 പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലേക്ക് റഫർ ചെയ്യുകയും മറ്റ് 35 പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

താമസ നിയമങ്ങൾ ലംഘിച്ചതിന് 152 പേരാണ് അറസ്റ്റിലായത്. മദ്യം കൈവശം വച്ചതിന് ഏഴ് പേരെ പിടികൂടി. സിവിൽ കേസുകളിൽ ഉൾപ്പെട്ടെ 67 വാഹനങ്ങളും ഡ്രൈവർമാർ ഗുരുതരമായ ലംഘനങ്ങൾ നടത്തിയ ആറ് വാഹനങ്ങളും പിടിച്ചെടുത്തു. പട്രോളിം​ഗ് സംഘം 49 പ്രശ്നങ്ങളിൽ ഇടപെടുകയും അതിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

Latest Videos

Read Also- കുവൈത്തിൽ മഴ; കാലാവസ്ഥ മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!