അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 40 കോടി സ്വന്തമാക്കിയത് കണ്ണൂര്‍ സ്വദേശി

By Web Team  |  First Published Apr 3, 2020, 8:53 PM IST

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 41 കോടിയിലധികം രൂപയുടെ  (20 മില്യണ്‍ ദിര്‍ഹം) ഭാഗ്യ കടക്ഷിച്ചത് മലയാളി ഡ്രൈവര്‍ക്ക്.
 


ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 41 കോടിയിലധികം രൂപയുടെ  (20 മില്യണ്‍ ദിര്‍ഹം) ഭാഗ്യ കടക്ഷിച്ചത് മലയാളി ഡ്രൈവര്‍ക്ക്. കണ്ണൂര്‍ സ്വദേശിയായ  ജിജേഷ് കൊറോത്താനെയാണ്  041779 നമ്പറിലുള്ള ടിക്കറ്റില്‍ ഭാഗ്യം തേടിയതെത്തിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ദുബായിലുള്ള ജിജേഷ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭാര്യയെയും കുട്ടികളെയും തിരിച്ച് നാട്ടിലേക്ക് അയക്കാനുള്ള നീക്കത്തിലായിരുന്നു.റാസ് അല്‍ ഖൈമയില്‍ തമസക്കാരനായ ജിജേഷ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്.

 'ഭാര്യക്കും മകള്‍ക്കുമൊപ്പം നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു. കിട്ടിയ സമ്മാനം എന്റെ രണ്ട് സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. കുടുംബത്തെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി താന്‍ ടിക്കറ്റെടുക്കാറുണ്ടെന്നും ജിജേഷ് കൂട്ടിച്ചേര്‍ത്തു.  വളരെ കഷ്ടതകള്‍ നിറഞ്ഞ മാസമായിരുന്നു കടന്നുപോയത് ഭാഗ്യം തുണച്ചപ്പോള്‍ അത്ഭുതം തോന്നി. മകളുടെ പഠനത്തിനും കൂട്ടുകാരോടൊപ്പം തുടങ്ങിയ ചെറിയ ബിസിനസിനുമായി പണം ചെലവഴിക്കുമെന്ന് ജിജേഷ് പറഞ്ഞു.

Latest Videos

undefined

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കിയായിരന്നു നറുക്കെടുപ്പ്. ആളുകള്‍ക്ക് നറുക്കെടുപ്പ് തത്സമയം കാണാന്‍ ഫേസ്ബുക്ക് വഴയും യൂട്യൂബ് വഴിയുമായിരുന്നു അവസരമൊരുക്കിയത്. ആദ്യം 7.30ന് നിശ്ചയിച്ച നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റി ആവശ്യമായി സുരക്ഷാ മുന്നൊുരുക്കങ്ങളോടെ നറുക്കടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുക്കെടുപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 20 കോടിയുടെ പുതിയ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു. മെയ് മൂന്നിനായിരിക്കും ഈ ടിക്കറ്റിന്റെ നറുക്കെുടപ്പ് നടക്കുക.

"

click me!