നുഴഞ്ഞു കയറാൻ ശ്രമം, 27 പാകിസ്ഥാനികൾ ഒമാനിൽ പിടിയിലായി

Published : Apr 04, 2025, 03:18 PM IST
നുഴഞ്ഞു കയറാൻ ശ്രമം, 27 പാകിസ്ഥാനികൾ ഒമാനിൽ പിടിയിലായി

Synopsis

അനധികൃത കുടിയേറ്റം തടയുന്നതിന്റെ പരിശോധനയുടെ ഭാ​ഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞു കയറാൻ ശ്രമിച്ച 27 പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. 27 പേരും പാകിസ്ഥാൻ വംശജരാണ്. കോസ്റ്റ് ​ഗാർഡ് പോലീസിന്റെയും സുഹാറിലെ സ്പെഷ്യൽ ടാസ്ക്ഫോഴ്സ് പോലീസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് വടക്കൻ ബാത്തിന ​ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇവരെ പിടികൂടിയത്. 

അനധികൃത കുടിയേറ്റം തടയുന്നതിന്റെ പരിശോധനയുടെ ഭാ​ഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഇനിയും നിരീക്ഷണങ്ങൾ ശക്തമാക്കുമെന്നും അനധികൃതമായുള്ള നുഴഞ്ഞു കയറ്റം പോലുള്ള പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച സിറിയൻ ട്രക്ക് ഡ്രൈവർ ഉൾപ്പടെ മൂന്നു പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ​ഗവർണറേറ്റിലെ അൽ മസ്യൂന അതിർത്തി പോസ്റ്റിൽ വെച്ചാണ് പിടികൂടിയത്. യമനിൽ നിന്നുള്ള ട്രക്ക് ഉപയോ​ഗിച്ച് കാർ​ഗോ കമ്പാർട്ട്മെന്റിനുള്ളിൽ ഒളിപ്പിച്ചാണ് രണ്ടുപേരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്.  ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു. 

read more: സൗദി അറേബ്യയിലുടനീളം തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം