മറ്റ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജഡ്‍ജിമാരില്‍ പലര്‍ക്കും കൊവിഡ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‍ക്കേണ്ടിവരില്ലെങ്കിലും നടപടികള്‍ക്ക് കാലതാമസം വന്നേക്കും.
കുവൈത്ത് സിറ്റി: കുവൈത്തിലെ 26 ജഡ്‍ജിമാര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അല്‍ ഖബസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നേരത്തെ കവൈത്തിലെ 10 എം.പിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മറ്റ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജഡ്‍ജിമാരില്‍ പലര്‍ക്കും കൊവിഡ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‍ക്കേണ്ടിവരില്ലെങ്കിലും നടപടികള്‍ക്ക് കാലതാമസം വന്നേക്കും. മറ്റ് ജഡ്‍ജിമാര്‍ക്ക് കൂടി കൊവിഡ് പരിശോധന നടത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.