പിടിയിലായവരില്‍ ചിലര്‍ ഗാര്‍ഹിക തൊഴിലാളികളാണ്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പട്രോള്‍ സംഘം നടത്തിയ പരിശോധനകളില്‍ 25 താമസ നിയമലംഘകര്‍ അറസ്റ്റില്‍. ഇന്‍ഡസ്ട്രിയല്‍ ഏരിയ, മുത്ല എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റും.
ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ മുത്ല, മറ്റ് പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി സെക്യൂരിറ്റി ചെക്ക്പോയിന്‍റുകള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ വിവിധ രേഖകള്‍ പരിശോധിക്കും. പിടിയിലായവരില്‍ ചിലര്‍ ഗാര്‍ഹിക തൊഴിലാളികളാണ്.
undefined
Read Also - 1,578 രൂപ മുതല്‍ വിമാന ടിക്കറ്റ്, അതിഗംഭീര ഓഫർ; അന്താരാഷ്ട്ര യാത്രകൾക്കും ഇളവ്, ഫ്രീഡം സെയിലുമായി വിസ്താര
മറ്റ് ചിലര്‍ അല്‍ മുത്ല സിറ്റിയില്‍ കരാര്‍, നിര്‍മ്മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ താമസവിസകളുടെ കാലാവധി അവസാനിച്ചിട്ട് 10 വര്‍ഷത്തോളമാകുന്നെന്നാണ് അധികൃതര്‍ പറയുന്നത്. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുമ്പായി ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ഇവരെ നാടുകടത്തുകയും ഇനി കുവൈത്തിലേക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത വിധം വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.
https://www.youtube.com/watch?v=Ko18SgceYX8