തൊഴില്‍, താമസ നിയമ ലംഘനം; ഒമാനിൽ 22 പ്രവാസികൾ അറസ്റ്റിൽ

By Web Team  |  First Published Oct 10, 2024, 4:33 PM IST

22 പ്രവാസികളാണ് തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായത്. 


മസ്‌കത്ത്: തൊഴിൽ, താമസ നിയമം ലംഘിച്ചതിന് ഒമാനില്‍ 22 പ്രവാസികൾ അറസ്റ്റില്‍. അൽ ബുറൈമി ഗവർണറേറ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ബുറൈമിയിലെ മഹ്ദ വിലായത്തിൽ 22 ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർഒപി) എക്‌സ് പ്ലാറ്റ്‍ഫോമിലാണ് അറിയിച്ചത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Latest Videos

undefined

Read Also -  കാണാൻ മനോഹരം, ഇലയും പൂവും ഉൾപ്പെടെ അടിമുടി വിഷം; അരളി ചെടി വളർത്തുന്നതിനും വിൽക്കുന്നതിനും യുഎഇയിൽ നിരോധനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!