1573 പേര്‍ക്കാണ് സൗദിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണത്തില്‍ വര്‍ധന. രോഗമുക്തി നിരക്ക് 86 ശതമാനമായി ഉയർന്നു. ശനിയാഴ്ച 1890 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് ആകെ കൊവിഡ് ഭേദമായവരുടെ എണ്ണം 2,37,548 ആയി. 1573 പേര്‍ക്കാണ് സൗദിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,77,478 ആയി. 21 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 2,887 ആയി ഉയര്‍ന്നു. 37,043 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 2,016 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ് 6, ജിദ്ദ 3, ത്വാഇഫ് 8, ബുറൈദ 1, ഹാഇൽ 1, സകാക 1, അൽബഹാ 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണം റിപ്പോർട്ട് ചെയ്തത്.
undefined
കുവൈത്തില്‍ 491 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന
യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല; 254 പേര്‍ക്ക് പുതുതായി രോഗം