സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 20,000 റിയാൽ പിഴ; 18 നിബന്ധനകൾ പ്രഖ്യാപിച്ച് സൗദി

By Web Team  |  First Published Sep 9, 2024, 3:09 PM IST

ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ അനധികൃതമായി മായ്ച്ച് കളഞ്ഞാലും 20,000 റിയാല്‍ പിഴ ചുമത്തും.


റിയാദ്: സൗദി അറേബ്യയിൽ സുരക്ഷാ  ക്യാമറകൾ (സിസിടിവി) ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ മാദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻ തുക പിഴ ലഭിക്കും. സിസിടിവി ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാൽ 20,000 റിയാലാണ് പിഴ. ഇത്തരം വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴകള്‍ സംബന്ധിച്ച വിശദ വിവരം ഇത്തരം പിഴകൾ അടയ്ക്കാൻ മന്ത്രാലയം ഏർപ്പെടുത്തിയ ‘ഈഫാ’ആപ്പിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ അനധികൃതമായി മായ്ച്ച് കളഞ്ഞാലും 20,000 റിയാല്‍ പിഴ ചുമത്തും. കാമറകളും അതിെൻറ റെക്കോര്‍ഡിങ് സംവിധാനവും കേടുവരുത്തിയാലും പിഴ 20,000 റിയാലാണ്. പൊതുസുരക്ഷാ വകുപ്പിെൻറ അനുമതി വാങ്ങാതെ തെര്‍മല്‍ കാമറകള്‍ സ്ഥാപിച്ചാൽ പിഴ 10,000 റിയാലും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത കാമറകളും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചാൽ 500 റിയാലുമാണ് പിഴ.

Latest Videos

undefined

ലേഡീസ് ബ്യൂട്ടിപാർലറുകൾ, സ്പാകൾ, വിവിധതരം ക്ലബ്ബുകള്‍ എന്നിവക്കുള്ളിൽ സുരക്ഷാ കാമറകള്‍ സ്ഥാപിക്കല്‍, ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെൻറുകളും അടക്കമുള്ള ടൂറിസ്റ്റ് താമസസൗകര്യങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍, ഓപ്പറേഷന്‍ തിയേറ്ററുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍, മെഡിക്കല്‍ പരിശോധനാ മുറികളിലും ഫിസിയോ തെറാപ്പി മുറികളിലും കിടത്തി ചികിത്സിക്കുന്ന മുറികളിലും വസ്ത്രം മാറുന്ന മുറികളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍, പൊതുസുരക്ഷാ വകുപ്പിെൻറ അനുമതിയില്ലാതെ ഓഡിയോ റെക്കോര്‍ഡിങ് ഉപകരണം പ്രവര്‍ത്തിപ്പിക്കല്‍, ടോയ്‌ലറ്റുകള്‍ക്കകത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ.

സി.സി.ടി.വി സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപനത്തിെൻറ മുഴുവന്‍ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും സ്ഥാപിച്ചില്ലെങ്കിലും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പ്രകാരമുള്ള കാമറകള്‍ സ്ഥാപിച്ചില്ലെങ്കിലും 1,000 റിയാല്‍ പിഴ ചുമത്തും. നിയമം അനുശാസിക്കുന്ന കാലം വരെ കാമറാദൃശ്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ 5,000 റിയാലാണ് പിഴ. ആഭ്യന്തര മന്ത്രാലയത്തിെൻറയോ പൊതുസുരക്ഷാ വകുപ്പിെൻറയോ കോടതി ഉത്തരവിെൻറയോ അനുമതിയില്ലാതെയും അന്വേഷണ ഏജന്‍സികളുടെ അപേക്ഷ കൂടാതെയും കാമറ ദൃശ്യങ്ങൾ പ്രചരിപ്പിക്കുയോ മായ്ച്ചുകളയുകയോ ചെയ്യുന്നതും കുറ്റകരമാണ്. 

 

click me!