വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ 17 പേരെ രക്ഷപ്പെടുത്തി.
മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ ഒരു കെട്ടിടത്തിലെ അപ്പാർട്ട്മെന്റിന് തീപിടിച്ചു. തെക്കൻ അൽ ഹൈൽ ഏരിയയിലായിരുന്നു സംഭവം.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ 17 പേരെ രക്ഷപ്പെടുത്തി. തീപിടിത്തം നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഭവത്തില്‍ ആർക്കും പരിക്കുകളൊന്നുമില്ല. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് കെട്ടിടത്തില്‍ നിന്ന് ആളുകളെ പുറത്തെത്തിച്ചത്.
Read Also - യുഎഇയിൽ മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ താരം; ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവം
അതേസമയം ഒമാനിലെ ബൗഷര്‍ വിലായത്തില്‍ ഒരു വീടിന് തീപിടിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി.
ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങളെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
താമസ, തൊഴില്‍ നിയമലംഘനം; ഒമാനില്‍ 25 പ്രവാസികള്‍ അറസ്റ്റില്‍
മസ്കത്ത്: ഒമാനില്‍ വിദേശികളുടെ താമസ, തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 25 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, നിസ്വ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ പിന്തുണയോടെ നടത്തിയ പരിശോധനയിൽ ഏഷ്യൻ പൗരത്വമുള്ളവരാണ് പിടിയിലായത്. തൊഴിൽ നിയമവും വിദേശികളുടെ താമസനിയമവും ലംഘിച്ചതിനാണ് ഇവർ അറസ്റ്റിലാകുന്നത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.