ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെയും അധികൃതര്‍ അറസ്റ്റ് ചെയ്തു.
കുവൈത്ത് സിറ്റി: വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ ലഹരിമരുന്ന് പിടികൂടി. കടല്‍ വഴി കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച 164 കിലോഗ്രാം മയക്കുമരുന്നാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ പിടിച്ചെടുത്തത്.
Read Also - നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരിച്ചുപോയ മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു
undefined
വാട്ടര്‍ ടാങ്കിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. അയല്‍ രാജ്യത്ത് നിന്ന് ബോട്ടില്‍ കുവൈത്തിലേക്ക് കടത്താനാണ് പ്രതികള്‍ ശ്രമിച്ചത്. ഏകദേശം 450,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. പ്രതികളെയും പിടിച്ചെടുത്ത ലഹരി വസ്തുക്കളും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം