കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിശോധന; 157 വിദേശികള്‍ പിടിയില്‍

By Web TeamFirst Published Oct 11, 2024, 4:19 PM IST
Highlights

ഗതാഗത നിയമലംഘനങ്ങള്‍ക്ക് നിരവധി നോട്ടീസുകളും അയച്ചു. 

കുവൈത്ത്‌സിറ്റി: കുവൈത്തിൽ  ആഭ്യന്തര-പ്രതിരോധ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 157 വിദേശികള്‍ പിടിയില്‍. വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് ജ്‌ലീബ് അല്‍-ഷുയൂഖ് പ്രദേശത്ത് (അബ്ബാസിയ) പരിശോധന നടത്തിയത്. പരിശോധനയില്‍ വ്യാജ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വ്യക്തിയേയും കസ്റ്റഡിയിലെടുത്തു.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ എല്ലാ ഫീല്‍ഡ് മേഖലകളും കുവൈത്ത് നാഷണല്‍ ഗാര്‍ഡും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതിന് കേസ് നിലനില്‍ക്കുന്ന 74 പേര്‍, താമസ-കുടിയേറ്റ നിയമ ലംഘകര്‍ 55, അറസ്റ്റ് വാറണ്ടുള്ള 21 പേര്‍ ലഹരി ഉപയോഗിച്ചെന്ന് സംശയിക്കുന്ന ആറ് പേര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പദാര്‍ത്ഥങ്ങളും പിടികൂടി. 

Latest Videos

വിവിധ കേസുകളുമായി ബന്ധപ്പെട്ട് 21 വാഹനങ്ങള്‍, അഞ്ച് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയടക്കം ആകെ 26 എണ്ണം കണ്ടുകെട്ടി. വിവിധ  ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 1,359  നോട്ടീസ് നല്‍കി. പ്രദേശത്തെ വഴികളെല്ലാം അടച്ചു കൊണ്ടായിരുന്നു പരിശോധന. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എമര്‍ജന്‍സി പൊലീസ്, പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടര്‍, സ്വകാര്യ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധനകള്‍ രാജ്യവ്യാപകമായി നടത്തി വരുന്നത്.

Read Also - ഫാമിൽ മിന്നൽ റെയ്ഡ്, ഉദ്യോഗസ്ഥരുടെ സംയുക്ത ഇടപെടൽ; പിടികൂടിയത് ലൈസൻസില്ലാതെ സൂക്ഷിച്ച 27 കോടിയുടെ പുകയില

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!