പിടിയിലായവരിൽ കൂടുതലും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമങ്ങളും ബഹ്റൈനിലെ താമസ നിയമങ്ങളും ലംഘിച്ചവരാണ്.
(ഫയൽ ചിത്രം)
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. 1,780 പരിശോധനാ ക്യാമ്പയിനുകള്‍ നടത്തിയതില്‍ നിന്ന് താമസ വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 33 അനധികൃത തൊഴിലാളികളെയാണ് പിടികൂടിയത്.
നിയമലംഘകരായ 152 പേരെ നാടുകടത്തി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമങ്ങളും ബഹ്റൈനിലെ താമസ നിയമങ്ങളും ലംഘിച്ചവരാണ് കൂടുതലായും പിടിയിലായത്. ദേശീയത, പാസ്പോർട്ട്, റെസിഡന്റ്സ് അഫയേഴ്സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെന്റൻസിങ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു.
undefined
32 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, കാപിറ്റൽ ഗവർണറേറ്റിൽ 18 കാമ്പയിനുകളും നടന്നു. മുഹറഖ് ഗവർണറേറ്റിൽ ആറ്, നോർത്തേൺ ഗവർണറേറ്റിൽ ആറ്, സതേൺ ഗവർണറേറ്റിൽ രണ്ട് എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി.
Read Also - 10 വർഷത്തിനിടെ റെസിഡൻസി നിയമങ്ങൾ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം