കൊവിഡ് ബാധിച്ച്​ സൗദി അറേബ്യയിൽ ഇന്ന്​ 15 പേർ മരിച്ചു

By Web Team  |  First Published Oct 25, 2020, 6:57 PM IST

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5296 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8249 പേരാണ്​. അതിൽ 767 പേരുടെ നില ഗുരുതരമാണ്​. 


റിയാദ്​: കൊവിഡ്​ ബാധിച്ച്​ ഇന്ന്​ 15 പേർ കൂടി സൗദി അറേബ്യയിൽ മരിച്ചു. പുതുതായി 323 പേർക്ക്​ രോഗം​ സ്ഥിരീകരിച്ചു. 335 രോഗബാധിതർ കോവിഡ്​ മുക്തരായി. ആകെ റിപ്പോർട്ട്​ ചെയ്‍ത 3,44,875 പോസിറ്റീവ്​ കേസുകളിൽ 3,31,330 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു. 

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5296 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8249 പേരാണ്​. അതിൽ 767 പേരുടെ നില ഗുരുതരമാണ്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 62. റിയാദ്​​ 41, യാംബു​ 29, മക്ക 24, ബുറൈദ​ 14, ഹുഫൂഫ്​​ 11, റിയാദ്​ അൽഖബ്​റ​ 9, ഉനൈസ​​​ 9, ഹാഇൽ 9, ജിദ്ദ 9, ദമ്മാം​​ 6, വാദി ദവാസിർ​ 5, മുബറസ്​​ 4, അഖീഖ്​ 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Latest Videos

click me!