വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ ഒരാഴ്ചയ്‍ക്കിടെ പിടിയിലായത് 13,702 പ്രവാസികൾ

By Web Team  |  First Published Jun 6, 2022, 10:35 PM IST

പിടിയിലായവരിൽ 8,362 ആളുകൾ താമസ നിയമലംഘകരാണ്. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചത് 3,513 പേരും തൊഴിൽ നിയമം ലംഘിച്ചത് 1,827 പേരുമാണ്. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 18 പേരാണ് പിടിയിലായത്. 


റിയാദ്: വിവിധ നിയമ ലംഘനങ്ങൾക്ക് സൗദി അറേബ്യയിൽ ഒരാഴ്ചയ്‍ക്കിടെ 13,702 പ്രവാസികൾ പിടിയിലായി. താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചതിനാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. മെയ് 26 മുതൽ ജൂൺ ഒന്ന് വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത റെയ്ഡിലാണ് അറസ്റ്റ്. 

പിടിയിലായവരിൽ 8,362 ആളുകൾ താമസ നിയമലംഘകരാണ്. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചത് 3,513 പേരും തൊഴിൽ നിയമം ലംഘിച്ചത് 1,827 പേരുമാണ്. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 18 പേരാണ് പിടിയിലായത്. ഇതിൽ 50 ശതമാനം യമൻ പൗരന്മാരും 41  ശതമാനം എത്യോപ്യക്കാരും ഒമ്പത് ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് അഭയം നൽകിയ 16 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. 

Latest Videos

നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ ആകെ നിയമലംഘകരുടെ എണ്ണം 76,836 ആണ്. ഇതിൽ 73,539 പുരുഷന്മാരും 3,297 സ്ത്രീകളും ഉൾപ്പെടുന്നു. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ മറ്റേതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെയാണ് പിഴ. 

Read more: പ്രവാസി സമൂഹത്തിന്റെ കാരുണ്യം ഒഴുകിയെത്തി; ചെക്ക് കേസില്‍ യുഎഇ ജയിലിലായിരുന്ന രാജേഷ് ആറാം ദിനം മോചിതനായി

click me!