സൗദി അറേബ്യയിൽ പൊതുനിരത്തിൽ സംഘർഷമുണ്ടാക്കിയതിന് 12 വിദേശികൾ പിടിയിൽ

By Web Team  |  First Published Sep 12, 2024, 10:30 PM IST

ഇവര്‍ അടിപിടിയുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. 


റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാന നഗരത്തിൽ റോഡിൽ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലേര്‍പ്പെട്ട 12 വിദേശികൾ അറസ്റ്റിൽ. സിറിയൻ പൗരന്മാരാണ് പിടിയിലായ എല്ലാവരുമെന്ന് റിയാദ് പൊലീസ് അറിയിച്ചു. ഇവര്‍ അടിപിടിയുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പിടിയിലായവരുടെ ഫോട്ടോകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. അറസ്റ്റിന് ശേഷമുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos

click me!