'വെടിയുണ്ട തലച്ചോറിൽ, ശസ്ത്രക്രിയ നടത്താനായില്ല'; ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

By Web Team  |  First Published May 31, 2024, 4:11 PM IST

തലച്ചോറിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്താനായിട്ടില്ല. ജൂലൈ അവസാനവാരം നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു  ആക്രമണം നടന്നത്.


ലണ്ടൻ:  അജ്ഞാതന്‍റെ വെടിയേറ്റ്  ലണ്ടനിൽ ആശുപത്രിയിൽ കഴിയുന്ന ഗോതുരുത്ത് സ്വദേശിയായ പത്ത് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ ഹോട്ടലിലിലുണ്ടായ വെടിവെയ്പ്പിനെ തുടർന്ന് വെന്‍റിലേറ്ററിലാണ് ലിസിൽ മരിയ. തലച്ചോറിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്താനായിട്ടില്ല. ലഹരിസംഘങ്ങൾ തമ്മിലെ സംഘർഷത്തിനിടയിലാണ് അജ്ഞാതൻ ഹോട്ടലിനുള്ളിലേക്ക് നിറയൊഴിച്ചതും ലിസിൽ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റതുമെന്നാണ് പൊലീസ് റിപ്പോർട്ട്.

പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ലെന്നാണ് വിവരം. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. രണ്ട് വർഷം മുൻപാണ് ജോലിക്കായി ലിസിലിന്‍റെ മാതാപിതാക്കളായ അജീഷും വിനയയും ലണ്ടനിലേക്ക് പോകുന്നത്. ജൂലൈ അവസാനവാരം നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു  ആക്രമണം നടന്നത്. 29ന് രാത്രിഅച്ഛനും അമ്മയ്ക്കുമൊപ്പം  ലണ്ടൻ ഹക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയാണ് ലിസിൽ മരിയക്ക് വെടിയേറ്റത്.

Latest Videos

ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പ്രതി പിന്നീട് രക്ഷപ്പെട്ടു. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾ ലക്ഷ്യമിട്ടത് പെൺകുട്ടിക്ക് ഒപ്പം വെടിയേറ്റത് മൂന്ന് പുരുഷന്മാരെയെന്ന് പൊലീസ് പറയുന്നു. വെടിയേറ്റ് ചികിത്സയിലുള്ള ഇവരുടെ ആരോഗ്യ നിലയും ഗുരുതരമാണ്. പെൺകുട്ടിയും വെടിയേറ്റ മറ്റുള്ളവരുമായി ഒരു പരിചയവും ഇല്ലെന്നും അക്രമികൾ എത്തിയത് മോഷ്ടിച്ച ബൈക്കിലാണെന്നും പൊലീസ് വ്യക്തമാക്കി. ഈ ബൈക്ക് വെടിവയ്പ്പ് നടന്നതിന് തൊട്ടടുത്ത് നിന്ന് തന്നെ കണ്ടെത്തി. 

Read More : വർഷങ്ങളായി തെറ്റാലി ഉപയോഗിച്ച് അയൽക്കാരെ ആക്രമിക്കൽ, അറസ്റ്റിലായതിന് പിന്നാലെ 81 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

click me!