ടോക്യോ ഒളിംപിക്സ്:സ്വർണമെഡൽ ജേതാക്കൾക്ക് ഒളിംപിക് അസോസിയേഷന്റെ വക 75 ലക്ഷം

By Web Team  |  First Published Jul 22, 2021, 10:42 PM IST

127 കായികതാരങ്ങളാണ് ടോക്യോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഒളിംപിക്സ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. 


ദില്ലി:ടോക്യോ ഒളിംപിക്സിൽ സ്വർ‌ണം നേടുന്ന താരങ്ങൾക്ക് ഇന്ത്യൻ ഒളിംപിക്  അസോസിയേഷൻ (ഐഒഎ) 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി മെഡൽ നേടുന്ന താരങ്ങൾക്ക് 40 ലക്ഷവും വെങ്കല മെഡൽ നേടുന്ന താരങ്ങൾക്ക് 25 ലക്ഷം രൂപയും പാരിതോഷികമായി ഐഒഎ നൽകും.

ഇതിന് പുറമെ ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്ന എല്ലാ ഇന്ത്യൻ താരങ്ങൾക്കും ഓരോ ലക്ഷം രൂപ വീതം നൽകുമെന്നും ഐഒഎ അറിയിച്ചു. ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ ഓരോ അം​ഗത്തിനും നിത്യ ചെലവിനായി 50 ഡോളർ വീതം പോക്കറ്റ് അലവൻസായി അനുവദിച്ചിട്ടുണ്ട്. 

Latest Videos

undefined

കളിക്കാർ പ്രതിനിധീകരിക്കുന്ന സംസ്ഥാന സ്പോർട്സ് അസോസിയേഷനുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഐഒഎ 15 ലക്ഷം രൂപ ധനസഹായം നൽകുമെന്നും സെക്രട്ടറി ജനറൽ രാജീവ് മെഹ്ത്ത പറഞ്ഞു.

127 കായികതാരങ്ങളാണ് ടോക്യോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഒളിംപിക്സ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. നാളെ ടോക്യോയിൽ തുടങ്ങുന്ന ഒളിംപിക്സ് ഓ​ഗസ്റ്റ് എട്ടിന് സമാപിക്കും. കഴിഞ്ഞ വർഷം ഇതേ സമയത്ത് നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കൊവിഡിനെത്തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്.

പെർഫെക്റ്റ് 10 നേടിയ ആദ്യ ജിംനാസ്റ്റ്? ഒളിംപിക്‌സ് ക്വിസ് ഇന്നത്തെ ചോദ്യങ്ങള്‍

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!