തമിഴ്നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന് എം കെ സ്റ്റാലിന്‍ അവകാശപ്പെട്ടു. മികച്ച പോളിങ് ശതമാനം ഡിഎംകെയുടെ വിജയസാധ്യത ഉറപ്പാക്കിയെന്നായിരുന്നു എം കെ സ്റ്റാലിന്‍റെ പ്രതികരണം.
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 65.11% പോളിങ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമാണ് പോളിങ്ങ് നടന്നത്. ജയലളതിയും കരുണാനിധിയും ഇല്ലാത്ത തെരഞ്ഞെടുപ്പിലും രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു.
തമിഴ്നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന് എം കെ സ്റ്റാലിന്‍ അവകാശപ്പെട്ടു. മികച്ച പോളിങ് ശതമാനം ഡിഎംകെയുടെ വിജയസാധ്യത ഉറപ്പാക്കിയെന്നായിരുന്നു എം കെ സ്റ്റാലിന്‍റെ പ്രതികരണം. ജയലളിതയ്ക്ക് വേണ്ടി ജനം വീണ്ടും അണ്ണാഡിഎംകെയെ അധികാരത്തില്‍ എത്തിക്കുമെന്ന് ഇപിഎസ്സും ഒപിഎസ്സും അവകാശപ്പെട്ടു. സര്‍ക്കാരിന്‍റെ സഹായപദ്ധികള്‍ ഫലം കാണുമെന്നും ഭരണതുടര്‍ച്ച നേടുമെന്നുമാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ.
undefined
ഇന്ധനവില വര്‍ധവനവിനെതിരെ രാഷ്ട്രീയ സന്ദേശം നല്‍കി. രാവിലെ ഏഴ് മണിക്ക് തന്നെ ചെന്നൈ തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തില്‍ രജനികാന്ത് വോട്ട് രേഖപ്പെടുത്തി. ശ്രുതിഹാസനും അക്ഷരയ്ക്കുമൊപ്പം എത്തിയാണ് കമല്‍ഹാസന്‍ ചെന്നൈയില്‍ വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ഉടന്‍ സ്വന്തം മണ്ഡലമായ കോയമ്പത്തൂരിലേക്ക് കമല്‍ തിരിച്ചു. അജിത്ത്, സൂര്യ, കാര്‍ത്തി, റഹ്മാന്‍ തുടങ്ങിയവരും കുടുംബസമ്മേതം വോട്ട് ചെയ്തു.
സൈക്കളിലെത്തിയാണ് നടന്‍ വിജയ് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈ നീലാങ്കരിയിലെ വസതിയില്‍ നിന്ന് സൈക്കിളിലാണ് വിജയ് പോളിങ് ബൂത്തിലേക്ക് എത്തിയത്. ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ സന്ദേശം നല്‍കിയായിരുന്നു ദളപതിയുടെ വരവ്. പോളിങ്ങ് ബൂത്തില്‍ തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. വിജയ്ക്ക് പിന്തുണയുമായി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തി.