ഗോഹ്പൂർ മണ്ഡലത്തിൽനിന്നും മത്സരിച്ച ബോറയും ബിജെപിയുടെ തേരോട്ടത്തിൽ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ ഉത്പാൽ ബോറയോട് 29,294 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ അസാം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു. കഠിനാധ്വാനം ചെയ്തിട്ടും ബിജെപിയും ആർഎസ്എസും കളിച്ച ഭിന്നിപ്പും സാമുദായികവുമായ രാഷ്ട്രീയത്തെ നേരിടാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്ന് ബോറ കത്തിൽ പറയുന്നു.
ഗോഹ്പൂർ മണ്ഡലത്തിൽനിന്നും മത്സരിച്ച ബോറയും ബിജെപിയുടെ തേരോട്ടത്തിൽ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ ഉത്പാൽ ബോറയോട് 29,294 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
ആസാമിൽ ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ കേവല ഭൂരിപക്ഷം നേടി ഭരണതുടർച്ച നേടി. 126 അംഗ നിയമസഭയിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും 75 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിനും സഖ്യകക്ഷികളും 50 സീറ്റിൽ വിജയിച്ചു. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ഹിമന്ത ബിശ്വ ശർമ എന്നിവരുടെ പേരുകളാണു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.