മുമ്പും മമതയെ അപായപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. മമതയുടെ കാലിലെ ലിഗമെന്റിന് പരിക്കുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
കൊല്‍ക്കത്ത: മമത ബാനര്‍ജി ആശുപത്രിയിലായതിനാല്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് മാറ്റിവെച്ചു. മമത ബാനര്‍ജിയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ തുടരുകയാണ്. മമതക്കെതിരെയുള്ള ആക്രമണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മുമ്പും മമതയെ അപായപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. മമതയുടെ കാലിലെ ലിഗമെന്റിന് പരിക്കുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
മമതാ ബാനര്‍ജിക്ക് പരിക്കേറ്റ സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. അക്രമികള്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. മമതക്ക് നേരെ നടന്ന ആക്രമണത്തില്‍ അന്വേഷണം നടത്തുന്ന എഡിജി വെസ്റ്റേണ്‍ റേഞ്ച്, ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ഡിഐജി എന്നിവര്‍ നന്ദിഗ്രാമിലെത്തി. തൃണമൂല്‍ നേതാക്കള്‍ 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.
അസന്‍സോളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് സമരം നടത്തുന്നു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.