ഇവിടെ ആറ് വിവിപാറ്റ് മെഷീൻ തകരാറിലായിരുന്നു. ഇതിലെ വോട്ടുകൾ എണ്ണുന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതും പാർട്ടിപ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായതും.
പത്തനംതിട്ട: റാന്നിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. വിവിപാറ്റ് എണ്ണുന്നതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. വോട്ടെണ്ണൽ കേന്ദ്രമായ റാന്നി സെന്റ് തോമസ് കോളേജിലാണ് സംഘർഷമുണ്ടായത്.
ഇവിടെ ആറ് വിവിപാറ്റ് മെഷീൻ തകരാറിലായിരുന്നു. ഇതിലെ വോട്ടുകൾ എണ്ണുന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതും പാർട്ടിപ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായതും. വിവിപാറ്റ് മെഷീനുകളിലെ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുകൾ രണ്ട് തരത്തിലാണെന്ന ആക്ഷേപമുയർന്നതിനെത്തുടർന്നായിരുന്നു സംഘർഷം. അവസാനത്തെ മെഷീനിലെ വോട്ടുകൾ എണ്ണാൻ തുടങ്ങുമ്പോഴാണ് റിട്ടേണിംഗ് ഓഫീസർ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി യുഡിഎഫ് പ്രവർത്തകരെത്തിയത്. തുടർന്ന് ഇവരെ പ്രതിരോധിക്കാൻ എൽഡിഎഫ് പ്രവർത്തകരെത്തി. അങ്ങനെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. വോട്ടെണ്ണൽ കേന്ദ്രത്തിനകത്തിരുന്ന് എൽഡിഎഫ്, യുഡിഎഫ് കൗണ്ടിംഗ് ഏജന്റുമാർ തർക്കമുന്നയിച്ചു. ഇതു കേട്ടാണ് പുറത്തുനിൽക്കുന്ന പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചങ്കിലും ഇതുവരെ രംഗം ശാന്തമായിട്ടില്ല. സിപിഎം നേതാക്കളും സ്വതന്ത്ര സ്ഥാനാർത്ഥി അടക്കമുള്ളവരും സംഘർഷം അവസാനിപ്പിക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ, പ്രവർത്തകർ തമ്മിൽ വാക്കേറ്റം തുടരുകയാണ്.
undefined