പശ്ചിമ ബംഗാളിലെ ബിജെപി പരാജയം; പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷമാക്കി കര്‍ഷകസമരവേദി

By Web Team  |  First Published May 3, 2021, 11:52 AM IST

പശ്ചിമ ബംഗാളിലെ വിജയം കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരായ സുപ്രധാന വിജയമാണെന്നാണ് സമരവേദിയിലുള്ള കര്‍ഷകരുടെ പ്രതികരണം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണ് പശ്ചിമ ബംഗാളിലെ ബിജെപി പരാജയമെന്നും പ്രതികരണം


പശ്ചിമ ബംഗാളിലെ ബിജെപിയുടെ പരാജയം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ച് ഹരിയാനയിലെ കര്‍ഷകസമരവേദി. പശ്ചിമബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പ് കര്‍ഷകസമര വേദിയിലും ഏറെ ആകാംഷയോടെയായിരുന്നു നിരീക്ഷിച്ചത്. പശ്ചിമ ബംഗാളിലെ വിജയം കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരായ സുപ്രധാന വിജയമാണെന്നാണ് സമരവേദിയിലുള്ള കര്‍ഷകരുടെ പ്രതികരണം.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണ് പശ്ചിമ ബംഗാളിലെ ബിജെപി പരാജയമെന്നും ഇവര്‍ പറയുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ബിജെപിക്കെതിരായ പ്രചാരണത്തിനായി പശ്ചിമ ബംഗാളിലെത്തിയിരുന്നു. വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണയ്ക്കെരുതെന്നായിരുന്നു ഇവരുടെ അഭ്യര്‍ത്ഥന. ഞായറാഴ്ച വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയമാണ് നേടാനായത്.

Latest Videos

undefined

ഹിസാര്‍ ജില്ലയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരാണ് തൃണമൂലിന്‍റെ വിജയത്തിന് പിന്നാലെ മധുരം വിതരണം ചെയ്തത്. ജിന്ദില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പടക്കം പൊട്ടിച്ചാണ് തൃണമൂലിന്‍റെ വിജയം ആഘോഷിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിരുദ്ധ പ്രചാരണത്തില്‍ കര്‍ഷകര്‍ ഭാഗമാകുമെന്നും സമരം ചെയ്യുന്ന കര്‍ഷകര്‍ പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!