ഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍ ഇളങ്കോയോടാണ് പരാജയപ്പെട്ടത്. 68553 വോട്ടാണ് അണ്ണാമലൈയ്ക്ക് ലഭിച്ചത്, ഇളങ്കോയ്ക്ക് 93369 വോട്ടും.
കരൂര്‍: ഐപിഎസിലെ ക്ലീന്‍ ഇമേജ്, ജോലി ഉപേക്ഷിക്കല്‍ എന്നിവയ്ക്ക് പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന കര്‍ണാടക സിംഗം കെ അണ്ണാമലൈയ്ക്ക് തോല്‍വി. തമിഴ്നാട്ടിലെ അറുവാന്‍കുറിച്ചിയില്‍ നിന്ന് ജനവിധി തേടിയ കെ അണ്ണാമലൈ ഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍ ഇളങ്കോയോടാണ് പരാജയപ്പെട്ടത്.
പ്രധാനമന്ത്രിയെ ആരാധനയോടെ കാണുന്നു, ഐപിഎസ് വിട്ട് ബിജെപിയിലേക്ക് 'കര്‍ണാടക സിംഗം'
undefined
68553 വോട്ടാണ് അണ്ണാമലൈയ്ക്ക് ലഭിച്ചത്, ഇളങ്കോയ്ക്ക് 93369 വോട്ടും. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ മുന്നിലായിരുന്ന അണ്ണാമലൈ പിന്നീട് പുറകിലാവുകയായിരുന്നു. തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്‍റായിരുന്ന കെ അണ്ണാമലെയെ വിജയപ്രതീക്ഷയോടെയായിരുന്നു ബിജെപി കണ്ടിരുന്നത്.
ഐപിഎസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലേക്കിറങ്ങിയ അണ്ണാമലൈ കുപ്പുസ്വാമി എന്ന 'ഉഡുപ്പിസിങ്കം' ആരാണ് ?
തമിഴ്നാട്ടില്‍ 20 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. ഇതില്‍ നാലു സീറ്റുകളിലാണ് ബിജെപിക്ക് ജയിക്കാനായത്.
തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്‍റായി 'കര്‍ണാടക സിംഗ'ത്തിന് നിയമനം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona