എഡിഎംകെയ്ക്കു വേണ്ടി അനിത വോട്ട് അഭ്യർഥിക്കുന്ന രീതിയിലായിരുന്നു വീഡിയോ. തമിഴ്നാടിന്റെ ചരിത്രത്തിൽ ഒരിക്കലും 400 ലധികം പാവപ്പെട്ട വിദ്യാർഥികൾക്ക് മെഡിസിൻ പഠിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നാണ് വീഡിയോ ഉള്ളടക്കം.
ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ ശബ്ദം അനുകരിച്ചുള്ള പ്രചാരണ വീഡിയോ പിൻവലിച്ച് എഐഎഡിഎംകെ മന്ത്രി. തമിഴ്നാട് സാംസ്കാരിക മന്ത്രി പാണ്ഡ്യരാജനാണ് പ്രചാരണത്തിന് അനിതയുടെ ശബ്ദം ഉപയോഗിച്ചത്. അനിതയുടെ കുടുംബം ഇതിനെതിരെ പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് മന്ത്രി പ്രചാരണ വീഡിയോ പിൻവലിച്ചത്.
എഡിഎംകെയ്ക്കു വേണ്ടി അനിത വോട്ട് അഭ്യർഥിക്കുന്ന രീതിയിലായിരുന്നു വീഡിയോ. തമിഴ്നാടിന്റെ ചരിത്രത്തിൽ ഒരിക്കലും 400 ലധികം പാവപ്പെട്ട വിദ്യാർഥികൾക്ക് മെഡിസിൻ പഠിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നാണ് വീഡിയോ ഉള്ളടക്കം. ജയലളിതയുടെ ഭരണകാലമാണ് ഈ അവസരം നൽകിയത്. 17 വിദ്യാർഥികളുടെ മെഡിക്കൽ സ്വപ്നങ്ങൾ നശിപ്പിച്ച ഡിഎംകെയോട് പൊറുക്കരുത്. നിങ്ങളുടെ കൈയിലെ മഷി നമ്മുടെ ജീവിതമാണ്- വീഡിയോയിൽ അനിതയുടെ ശബ്ദത്തില്‍ പറയുന്നു .
undefined
എന്നാൽ വീഡിയോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അനിതയുടെ കുടുംബം രംഗത്തുവന്നു. തങ്ങളുടെ അനുമതിയില്ലാതെയാണ് വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് മന്ത്രിക്കെതിരെ അനിതയുടെ സഹോദരൻ പരാതി നൽകി. അനിതയുടെ പഴയ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രി ഉപയോഗിക്കുകയായിരുന്നു
സംഭവത്തിൽ പോലീസിൽ പരാതി നൽകിയെന്ന് അനിതയുടെ സഹോദരൻ മണിരത്നം പറഞ്ഞു. വിവിധ തമിഴ്ചാനലുകളിലൂടെ അനിതയുടേതെന്ന് തോന്നിപ്പിക്കുന്ന ഈ വോയിസ് ഓവർ പ്രക്ഷേപണം ചെയ്തിരുന്നു.
തമിഴ്നാടിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അനിതയുടെ ആത്മഹത്യ. ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും നീറ്റ് പരീക്ഷയില്‍ പിന്നിലായതിനാല്‍ അനിതയ്ക്കു മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല. തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളാണ് അനിത.
പത്താം ക്ലാസിൽ 500ൽ 442 മാർക്കും പ്ലസ്ടുവിൽ 1200ൽ 1176 മാർക്കം നേടിയ അനിത, പ്ലസ്ടു പരീക്ഷയിൽ തമിഴ്നാട്ടിലെ പെരമ്പാളൂർ ജില്ലയിൽ കണക്കിനും ഫിസിക്സിനും 100 മാർക്ക് നേടിയ ഏക വിദ്യാർഥിനിയായിരുന്നു.