'ഇത്തരം ആളുകൾ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് എന്തു സംഭവിക്കുമെന്ന് സങ്കൽപിച്ചു നോക്കൂ.' സ്ത്രീകളെയും മാതൃത്വത്തെയും കുറിച്ച് വൃത്തികെട്ട പരാമർശങ്ങൾ നടത്തുന്നവരെ ഒരു പാഠം പഠിപ്പിക്കേണ്ടതാവശ്യമാണെന്നും പളനിസ്വാമി പറഞ്ഞു.
ചെന്നൈ: ഡിഎംകെ നേതാവ് എ രാജയുടെ അധിക്ഷേപ പരാമർശത്തിൽ വികാരാധീനനായി പൊട്ടിക്കരഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പളനിസ്വാമിയുടെ പ്രതികരണം. ഡിഎംകെ നേതാവ് സ്റ്റാലിനെയും പളനിസ്വാമിയെയും
താരതമ്യം ചെയ്ത് എ. രാജ നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. ഇവരുടെ നേതൃത്വത്തെ താരതമ്യപ്പെടുത്തുന്നതിനിടയിൽ, സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം, 'നിയമാനുസൃതമായി ജനിച്ച, പക്വതയെത്തിയ കുഞ്ഞിനെപ്പോലെ'യാണെന്നും പളനി സ്വാമി 'അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞിനെപ്പോലെ'യാണെന്നുമായിരുന്നു രാജയുടെ വാക്കുകൾ.
''എന്തൊരു മ്ലേച്ഛമായ പ്രസംഗമായിരുന്നു അത്? മുഖ്യമന്ത്രി ഒരു സാധാരണക്കാരനായിരുന്നെങ്കിൽ അവർ എങ്ങനെയായിരിക്കും സംസാരിക്കുക? മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരെ ആരാണ് സംരക്ഷിക്കുക? പളനി സ്വാമി ചോദിച്ചു. എന്റെ അമ്മ ജനിച്ചത് ഒരു കർഷക ഗ്രാമത്തിലായിരുന്നു. അവൾ ഒരു കർഷകയായിരുന്നു. രാവും പകലും അവർ ജോലി ചെയ്തു. അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. എത്ര വെറുപ്പ് നിറഞ്ഞ അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത്? ഇത്തരം ആളുകൾ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് എന്തു സംഭവിക്കുമെന്ന് സങ്കൽപിച്ചു നോക്കൂ.'' സ്ത്രീകളെയും മാതൃത്വത്തെയും കുറിച്ച് വൃത്തികെട്ട പരാമർശങ്ങൾ നടത്തുന്നവരെ ഒരു പാഠം പഠിപ്പിക്കേണ്ടതാവശ്യമാണെന്നും പളനിസ്വാമി പറഞ്ഞു.
TN CM EPS emotionally breaks down about DMK MP A Raja’s derogatory remarks about his mother. Campaigning in Thiruvotriyur he said just because an ordinary person who is not from a big family has become 1/2 pic.twitter.com/f81DQUgycV
— Savukku_Shankar (@savukku)
ദരിദ്രരോ സമ്പന്നരോ ആകട്ടെ, അമ്മമാർ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരാണെന്നും അവരെക്കുറിച്ച് മോശമായി സംസാരിക്കുന്നവരെ ദൈവം ശിക്ഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തെ തുടർന്ന് എ രാജക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയതായി ഐഐഎഡിഎംകെ പരാതി നൽകിയിരുന്നു. എ രാജയുടെ പരാമർശത്തിനെതിരെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ വൻപ്രതിഷേധം നടന്നു.