തമിഴകം തിരിച്ചുപിടിക്കുമോ ഡിഎംകെ? അണ്ണാ ഡിഎംകെ ശക്തികേന്ദ്രങ്ങളിൽ വരെ ഡിഎംകെ മുന്നേറ്റം

By Web Team  |  First Published May 2, 2021, 11:00 AM IST

തമിഴ്നാട്ടിൽ ഒ പനീര്‍സെല്‍വം അടക്കം അഞ്ച് മന്ത്രിമാർ പിന്നിലാണ്.


ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ ശക്തി കേന്ദ്രങ്ങളിൽ വരെ ഡിഎംകെ മുന്നേറ്റം തുടരുകയാണ്. ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഒഴികെ മറ്റ് സ്ഥാനാർത്ഥികൾ എല്ലാം പിന്നിലാണ്. ഒ പനീർസെൽവം ബോഡിനായ്ക്കന്നൂരിൽ പിന്നിലാണ്. കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമൽഹാസൻ പിന്നിൽ. കോൺഗ്രസ് സ്ഥാനാർത്ഥി എം ജയകുമാർ മുന്നേറുന്നു. തമിഴ്നാട്ടിൽ ഒ പനീര്‍സെല്‍വം അടക്കം അഞ്ച് മന്ത്രിമാർ പിന്നിലാണ്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 130 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 103 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് മുന്നിലുള്ളത്.  234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക്  അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. 

Latest Videos

click me!