പൗരത്വ രജിസ്ട്രിയുമായി മുമ്പോട്ട് പോകുമെന്ന് ജെ പി നദ്ദ; അസമിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി

By Web Team  |  First Published Mar 23, 2021, 12:58 PM IST

യഥാര്‍ത്ഥ ഇന്ത്യൻ പൗരൻമാരെ സംരക്ഷിക്കുകയും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ചെയ്യുമെന്നാണ് പ്രഖ്യാപനം. അസമിന്റെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നിതനായി ഡീലിമിറ്റേഷൻ പ്രക്രിയ വേഗത്തിലാക്കുമെന്നും ബിജെപി പറയുന്നു. 


ഗുഹാവത്തി: പൗരത്വ രജിസ്ട്രിയുമായി മുമ്പോട്ട് പോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മണ്ഡല പുനർനിർണ്ണയം സമയബന്ധിതമായി നടപ്പാക്കുമെന്നും പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ടില്ലെന്നും നദ്ദ വ്യക്തമാക്കി. അസമിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. 

Latest Videos

അസമിനെ പ്രളയ മുക്തമാക്കുമെന്നും മൂന്ന് ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസം മൂവായിരം രൂപ സഹായം നൽകുമെന്നുമാണ് ബിജെപിയുടെ വാഗ്ദാനം. വ്യവസായ സംരഭകരെ പ്രോത്സാഹിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്. രണ്ട് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും ബിജെപി പറയുന്നു. 

അസമിന്റെ സുരക്ഷയ്ക്കായി ശരിയായ പൗരത്വ രജിസ്ട്രി തയ്യാറാക്കുമെന്നാണ് നദ്ദയുടെ വാഗ്ദാനം. യഥാര്‍ത്ഥ ഇന്ത്യൻ പൗരൻമാരെ സംരക്ഷിക്കുകയും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ചെയ്യുമെന്നാണ് പ്രഖ്യാപനം. അസമിന്റെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നിതനായി ഡീലിമിറ്റേഷൻ പ്രക്രിയ വേഗത്തിലാക്കുമെന്നും ബിജെപി പറയുന്നു. 

ബ്രഹ്മപുത്രയ്ക്ക് ചുറ്റും കൂറ്റൻ ജലസംഭരണികൾ നിർമ്മിക്കുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനം. ബ്രഹ്മപുത്ര വിഷൻ ജനങ്ങളെ പ്രളയത്തിൽ നിന്ന് രക്ഷിക്കുമെന്നാണ് ബിജെപിയുടെ ഉറപ്പ്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും, അസം മുഖ്യമന്ത്രി സർബാനന്ദ സരോവളും ചടങ്ങിൽ പങ്കെടുത്തു. 

click me!