പശ്ചിമബംഗാളിൽ ബിജെപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു

By Web Team  |  First Published Apr 18, 2021, 11:15 PM IST

പശ്ചിമബംഗാളിളെ മാൽഡയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു. മാൽഡ സ്ഥാനാർത്ഥി ഗോപാൽ സാഹയ്ക്കാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റത്


ദില്ലി: പശ്ചിമബംഗാളിളെ മാൾഡയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു. മാൾഡ സ്ഥാനാർത്ഥി ഗോപാൽ സാഹയ്ക്കാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റത്. അസംബ്ലി  തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗാളിൽ ബൂത്ത് തല യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു ആക്രമണം. 

ഇദ്ദേഹത്തെ ഉടനെ മാൾഡ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു. ഗോപാൽ സാഹയ്ക്ക് കഴുത്തിനാണ് പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Latest Videos

undefined

സംഭവത്തിന് ശേഷം പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ബംഗാൾ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അന്വേഷണം സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

click me!