ബംഗാളില്‍ ഒരിടത്തുപോലും ലീഡ് നേടാതെ സിപിഎം-കോണ്‍ഗ്രസ് സഖ്യം

By Web Team  |  First Published May 2, 2021, 9:11 AM IST

വോട്ടെണ്ണല്‍ ആദ്യ ഘട്ടം ആരംഭിച്ചപ്പോള്‍ 79 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.
 


കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ഒരിടത്ത് പോലും ലീഡ് നേടാനായിട്ടില്ല. വോട്ടെണ്ണല്‍ ആദ്യ ഘട്ടം ആരംഭിച്ചപ്പോള്‍ 79 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 62 മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്. ഇത്തവണ നേട്ടമുണ്ടാക്കുമെന്ന് അവകാശപ്പെട്ടാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യം മത്സരത്തിനിറങ്ങിയത്. എന്നാല്‍ പകുതി മണ്ഡലങ്ങളിലെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇടതുസഖ്യത്തിന് ഒരിടത്തുപോലും മുന്നിലെത്താനായിട്ടില്ല.
 

Latest Videos

click me!