അസാമിലെ മാധ്യമപ്രവര്‍ത്തകനായ അതാനു ഭുയാനാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പത്താര്‍കണ്ഡിയിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്.
ഗുവഹത്തി: അസാം രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം വ്യാഴാഴ്ച പ്രചരിക്കുന്ന വീഡിയോ ചര്‍ച്ചയാകുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഒരു ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ കൊണ്ടുപോകുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അടക്കം ഈ വീഡിയോ ട്വീറ്റ് ചെയ്തതോടെയാണ് വിവാദമായത്. പാതാര്‍കണ്ഡിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്തു പോളിന്‍റെ വാഹനത്തിലാണ് ഇവിഎം കടത്തുന്നത് എന്നാണ് വീഡിയോ ആരോപിക്കുന്നത്.
അസാമിലെ മാധ്യമപ്രവര്‍ത്തകനായ അതാനു ഭുയാനാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പത്താര്‍കണ്ഡിയിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. ഇവിഎം മെഷീന്‍ കണ്ടെടുത്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. അട്ടിമറിയിലൂടെ മാത്രമേ ബിജെപിക്ക് അസമില്‍ അധികാരത്തില്‍ എത്താനാകൂ എന്ന് കരുതുന്നതിനാലാണ് ഇവിഎമ്മില്‍ കൃത്രിമത്വം കാണിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
Every time there is an election videos of private vehicles caught transporting EVM’s show up. Unsurprisingly they have the following things in common:
1. The vehicles usually belong to BJP candidates or their associates. ....
1/3 https://t.co/s8W9Oc0UcV
സംസ്ഥാനത്തെ 126 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് പ്രധാന പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. അസമില്‍ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27നായിരുന്നു ആദ്യഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നായ ഇന്നലെയായിരുന്നു. ഏപ്രില്‍ ആറിനാണ് അവസാന ഘട്ടം. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.