'വാഷിങ് മെഷീന്‍, സോളാര്‍ അടുപ്പ്'; തമിഴ്നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി അണ്ണാഡിഎംകെ പ്രകടന പത്രിക

By Web Team  |  First Published Mar 14, 2021, 8:04 PM IST

 സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്ഥലവും വീടും നല്‍കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസം 1500 രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ്, മദ്യശാല ഘട്ടംഘട്ടമായി  അടച്ചുപൂട്ടുമെന്നുമാണ് വാഗ്ദാനം.


ചെന്നൈ: തമിഴ്നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി അണ്ണാഡിഎംകെ പ്രകടന പത്രിക. എല്ലാ വീട്ടിലും സൗജന്യ വാഷിങ് മെഷീനും സോളാര്‍ അടുപ്പും നല്‍കും. ഗാര്‍ഹിക ആവശ്യത്തിന് വര്‍ഷം ആറ് ഗ്യാസ് സിലിണ്ടര്‍ സൗജ്യനമായി നല്‍കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്ഥലവും വീടും നല്‍കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസം 1500 രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ്, മദ്യശാല ഘട്ടംഘട്ടമായി  അടച്ചുപൂട്ടുമെന്നുമാണ് വാഗ്ദാനം. അധികാരത്തില്‍  എത്തിയാല്‍ സിഎഎ നിയമഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അണ്ണാഡിഎംകെ പ്രകടന പത്രികയില്‍ പറയുന്നു.

click me!