ദിനങ്ങൾ എണ്ണപ്പെട്ടു; തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരോട് കോൺ​ഗ്രസിൽ ചേരാൻ നിർദ്ദേശിച്ച് ആധിർ രജ്ഞൻ ചൗധരി

By Web Team  |  First Published Apr 5, 2021, 11:55 AM IST

 പശ്ചിമബം​ഗാൾ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ  മാർച്ച് 27നും ഏപ്രിൽ 1 നും പൂർത്തിയായി. അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രിൽ ആറിനാണ് നടക്കുന്നത്. 


കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് അനുഭാവികളോട് കോൺ​ഗ്രസിലോ സംയുക്ത മോർച്ചയിലോ ചേരാൻ നിർദ്ദേശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് ആധിർ രജ്ഞൻ ചൗധരി. പശ്ചിമ ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തൃണമൂൽ കോൺ​ഗ്രസിന്റെയും തന്റെയും ദിവസങ്ങൾ അവസാനത്തിലെത്തിയെന്ന് മമത ബാനർജിക്ക് അറിയാം. സോണിയ ​ഗാന്ധിയെ വിളിച്ച് അവസാനിക്കുന്നതിന് മുമ്പ് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അതിനാൽ കോൺ​ഗ്രസിലോ സം​യുക്ത മോർച്ചയിലും ചേരാൻ ഞാൻ തൃണമൂൽ കോൺ​ഗ്രസ് അനുഭാവികളോട് നിർദ്ദേശിക്കുന്നു. ആധിർ രജ്ഞൻ ചൗധരി പറഞ്ഞു. തൃണമൂൽ നേതാവിന് ധാർമ്മികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നന്ദി​ഗ്രാമിൽ തൃണമൂൽ കോൺ​​ഗ്രസിന് സ്ഥാനം നഷ്ടപ്പെടുകയാണെന്ന് മമത ബാനർജി മനസ്സിലാക്കിയിട്ടുണ്ട്. രണ്ട് മണിക്കൂർ നേരം അവർക്ക് ബൂത്തിനുള്ളിൽ ചെലവഴിക്കേണ്ടി വന്നു. അവിടെ നിന്ന് ​ഗവർണറെ വിളിച്ച് സംസാരിക്കുകയും സോണിയ ​ഗാന്ധിക്ക് കത്തയക്കുകയും ചെയ്തുവെന്നും ചൗധരി വ്യക്തമാക്കി. മൂന്നാം ഘട്ടത്തിന് മുന്നോടിയായി മെ​ഗാ റാലികളും റോഡ്ഷോകളും ഉൾപ്പെടെ തൃണമൂൽ കോൺ​ഗ്രസും ബിജെപിയും വൻപോരാട്ടമാണ് ബം​ഗാളിൽ നടത്തിക്കൊണ്ടിരിക്കുന്നത്.  പശ്ചിമബം​ഗാൾ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ  മാർച്ച് 27നും ഏപ്രിൽ 1 നും പൂർത്തിയായി. അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രിൽ ആറിനാണ് നടക്കുന്നത്. 

Latest Videos

 

click me!