കഴിഞ്ഞ ഏപ്രില്‍മാസമായിരുന്നു പരിശീലനത്തിനിടെ താരത്തിന്‍റെ തലയില്‍ ഹാമര്‍ പതിച്ചത്. അന്ന് മുതല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു.
ഹവാന: പരിശീലനത്തിനിടെ ഹാമര്‍ തലയ്ക്ക് വീണ് ചികില്‍സയിലായിരുന്ന യൂത്ത് ഒളിംപ്യനും ക്യൂബന്‍ അത്ലറ്റുമായ അലഗേന ഓസോറിയോ പരിശീലനത്തിനിടെ മരണപ്പെട്ടു. ക്യൂബന്‍ നാഷണല്‍ സ്പോര്‍ട്സ് ഇന്‍സ്റ്റ്യൂട്ടാണ് വ്യാഴാഴ്ച ഈ വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ഏപ്രില്‍മാസമായിരുന്നു പരിശീലനത്തിനിടെ താരത്തിന്‍റെ തലയില്‍ ഹാമര്‍ പതിച്ചത്. അന്ന് മുതല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു. തലയ്ക്ക് കാര്യമായ പരിക്ക് സംഭവിച്ചിരുന്നുവെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ബ്രൂണേസ് അയേസില്‍ നടന്ന യൂത്ത് ഒളിംപിക്സില്‍ ഇവര്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. പാന്‍ അമേരിക്കന്‍ അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് കൊല്ലം മുന്‍പ് വെങ്കലവും നേടിയിരുന്നു.
അത്ലറ്റിന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നാണ് ക്യൂബന്‍ ദേശീയ സ്പോര്‍ട്സ് ഇന്‍സ്റ്റ്യൂട്ട് മേധാവി ഓസാള്‍ഡോ വെന്‍റോ അറിയിച്ചത്. അതേ സമയം ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ അത്ലറ്റ് ഗ്യുവന്‍ ബെറി ട്വിറ്ററില്‍ അലഗേനയെ അനുസ്മരിച്ച് ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്.
Read More: ടോക്യോ ഒളിംപിക്സ്: കോച്ച് പറഞ്ഞിട്ടും തോറ്റുവെന്നത് വിശ്വസിച്ചില്ല; മേരി കോം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona