Abhilash Tomy : പണമില്ല! അഭിലാഷ് ടോമിയുടെ സ്വപ്നയാത്ര പ്രതിസന്ധിയിൽ; ഗോൾഡൻ ഗ്ലോബില്‍ നിന്ന് പിന്മാറാൻ ആലോചന

By Web Team  |  First Published Jan 4, 2022, 9:38 AM IST

ബാക്കി പണത്തിനായി ഒരു മാസം കൂടി ശ്രമിക്കും. സാധിച്ചില്ലെങ്കില്‍ ദൗത്യം ഉപേക്ഷിച്ച് പണം തിരികെ നല്‍കും എന്നും അഭിലാഷ് ടോമി


കൊച്ചി: സാഹസിക നാവികന്‍ കമാണ്ടര്‍ അഭിലാഷ് ടോമിയുടെ (Abhilash Tomy) സ്വപ്‌നദൗത്യം പ്രതിസന്ധിയിൽ. ഒറ്റയ്ക്ക് പായ്‌‍വ‌ഞ്ചിയിൽ ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ (Golden Globe Race) നിന്ന് പിന്മാറാന്‍ ആലോചിക്കുന്നതായി അഭിലാഷ് ടോമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റേസില്‍ പങ്കെടുക്കാന്‍ വേണ്ട പണത്തിന്‍റെ നാലിലൊന്ന് പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അഭിലാഷ് വ്യക്തമാക്കി. 

ബാക്കി പണത്തിനായി ഒരു മാസം കൂടി ശ്രമിക്കും. സാധിച്ചില്ലെങ്കില്‍ ദൗത്യം ഉപേക്ഷിച്ച് പണം തിരികെ നല്‍കും എന്നും അഭിലാഷ് ടോമി പറഞ്ഞു. പായ്‌വഞ്ചിയില്‍ ഒറ്റയ്‌ക്ക് ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനായി അഭിലാഷ് ടോമിക്ക് ഇതുവരെ 60 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായത്. രണ്ടരക്കോടി രൂപയാണ് ആകെ സ്വരൂപിക്കേണ്ടത്. 

Latest Videos

undefined

പായ്‌വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീർത്തിചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി അഭിലാഷ് ടോമി നാവിക സേന കമാൻഡർ പദവിയിൽ നിന്ന് കഴിഞ്ഞ വര്‍ഷമാദ്യം വിരമിച്ചിരുന്നു. നാവിക സേനയുടെ ഗോവ ആസ്‌ഥാനത്തായിരുന്നു അഭിലാഷ് സേവനം അനുഷ്ഠിച്ചിരുന്നത്. റേസില്‍ പങ്കെടുക്കുന്നതായി ഒരു സ്പോണ്‍സറെ  തേടുകയാണെന്ന് അന്ന് അഭിലാഷ് ടോമി വ്യക്തമാക്കിയിരുന്നു. 

അഭിലാഷ് ടോമിയുമായുള്ള അഭിമുഖം

പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ അഭിലാഷ് ടോമി വിരമിച്ചു

click me!