ഓസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടം: റാങ്കിംഗിൽ ഒസാക്കയ്‌ക്ക് നേട്ടം

By Web Team  |  First Published Feb 23, 2021, 11:18 AM IST

റാങ്കിംഗില്‍ ഓസ്‌ട്രേലിയയുടെ ആഷ്‍ലി ബാർട്ടി ഒന്നാം സ്ഥാനം നിലനി‍ർത്തി.


മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പണ്‍ ടെന്നീസിലെ കിരീട വിജയത്തോടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കുയ‍ർന്ന് ജപ്പാൻതാരം നവോമി ഒസാക്ക. ജെന്നിഫർ ബ്രാഡിയെ തോൽപിച്ചാണ് ഒസാക്ക കിരീടം സ്വന്തമാക്കിയത്. ഗ്രാൻസ്ലാം ഫൈനലിൽ തോൽവി അറിയാത്ത താരം എന്ന റെക്കോർഡ് ഒസാക്ക നിലനിർത്തിയിരുന്നു. 

Latest Videos

റാങ്കിംഗില്‍ ഓസ്‌ട്രേലിയയുടെ ആഷ്‍ലി ബാർട്ടി ഒന്നാം സ്ഥാനം നിലനി‍ർത്തി. സിമോണ ഹാലെപ്, സോഫിയ കെനിൻ, എലിന സ്വിറ്റോലിന, കരോളിന പ്ലിസ്‌കോവ, സെറീന വില്യംസ് എന്നിവരാണ് തുട‍‍ർന്നുള്ള സ്ഥാനങ്ങളിൽ.  

അമേരിക്കയുടെ ജെന്നിഫിര്‍ ബ്രാഡിയെ നേരിടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒസാക്ക കിരീടം നേടിയത്. സ്‌കോര്‍ 4-6, 3-6. ഒസാക്കയുടെ കരിയറിലെ നാലാമത്തെയും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ രണ്ടാം കിരീടവുമാണിത്. 2019ലായിരുന്നു അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. രണ്ട് തവണ യുഎസ് ഓപ്പണും നേടി. 2018, 2020 വര്‍ഷങ്ങളിലായിരുന്നു യുഎസ് ഓപ്പണ്‍ കിരീടം. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ബ്രാഡിക്ക് വീണ്ടും അടിതെറ്റി, കിരീടം നവോമി ഒസാകയ്ക്ക്

click me!